ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഓച്ചിറ മേഖലാ വാർഷികം 2013 ഏപ്രിൽ 13 ന് ഓച്ചിറയിൽ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ വാർഷികം  2013 ഏപ്രിൽ 13 ന് ഓച്ചിറ ഗവ.എച്ച്.എസ്.എസിൽ വച്ച് നടത്തുന്നതാണ്. മേഖലയിലെ പതിനഞ്ച് യൂണിറ്റുകളിൽ നിന്നായി നൂറ്റിയൻപതോളം പ്രതിനിധികൾ പങ്കെടുക്കും.

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ക്ലാപ്പനയുടെ മനസ്സ് നിറച്ച് കലാജാഥ കടന്നുപോയി

പല തവണ കലാജാഥകൾ കണ്ടിട്ടുള്ളവരാണെങ്കിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവർണജുബിലി ശാസ്ത്ര കലാജാഥ ക്ലാപ്പന നിവാസികൾക്ക് പുതിയ ഒരനുഭവമേകി. പഴയ കലാജാഥകളിലെ ശ്രദ്ധേയമായ ഇനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സുവർണ ജൂബിലി കലാജാഥ മികച്ച കാഴ്ചയുടെ അനുഭവമാണ് നൽകിയതെന്ന് കാണികൾ സാക്ഷ്യപ്പെടുത്തുന്നു. 

2012, ഡിസംബർ 29, ശനിയാഴ്‌ച

ഓച്ചിറയിൽ വായ്മൂടിക്കെട്ടി ജാഥ നടത്തി




ഡൽഹിയിൽ ഒരു പെൺകുട്ടിയെ കിരാതമായി മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ സമൂഹമനസാക്ഷിയെ ഉണർത്താനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൌണിൽ വായ്മൂടിക്കെട്ടി ജാഥ നടത്തി.

2012, ഡിസംബർ 26, ബുധനാഴ്‌ച

പോയകാലത്തെ തിരിച്ചുപിടിച്ച കുടുംബസംഗമം

                                                                ഇനി നമുക്ക് തുടങ്ങാം

                                                     അധ്യക്ഷൻ സംസാരിക്കുന്നു


                                                             

                                                                     സദസ്സ്

ഉത്ഘാടനം. ശ്രീമതി.സി.രാധാമണി



                                                 മുഖ്യപ്രഭാഷണം. ശ്രീ.എൻ.ജഗജീവൻ


                                                           സദസ്സിന്റെ പിൻ‌ദൃശ്യം


                                                                ഫോട്ടോ പ്രദർശനം

                                                            പോസ്റ്റർ പ്രദർശനം


                                       
                                          അനുഭവങ്ങളിലൂടെ................



                                                        കൊച്ചുകൂട്ടുകാരുടെ തകരപ്പാട്ട്





                                                     ഇനി ചില മാജിക് വേലകൾ


ഈ പാട്ടെങ്ങനെയുണ്ട്?


                                                       നന്ദി: മേഖലാ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ഓച്ചിറ മേഖലയിൽ നടത്തിയ കുടുംബസംഗമം വികാരനിർഭരമായ രംഗങ്ങൾക്ക് വേദിയായി.  വവ്വാക്കാവിൽ ശ്രീ.സി.ആർ.ലാലിന്റെ വീട്ടുമുറ്റത്ത് മുൻ ജില്ലാകമ്മിറ്റി അംഗം ശ്രീ.എസ്.മോഹനന്റെ അധ്യക്ഷതയിൽ നടന്ന യോഗം  ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി.സി.രാധാമണി ഉത്ഘാടനം ചെയ്തു.  പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശ്രീ.എൻ.ജഗജീവൻ മുഖ്യപ്രഭാഷണം നടത്തി. പരിഷത്തിന്റെ മുദ്രാഗീതങ്ങളിലൂടെ അദ്ദേഹം നടത്തിയ രസകരമായ യാത്ര അവ എങ്ങനെ കേരളപുരോഗതിയെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.എൻ.രാജു, പരിഷത്ത് നിർവാഹക സമിതിയംഗം ശ്രീ.കെ.വി.വിജയൻ, പരിഷത്ത് ജില്ലാസെക്രട്ടറി ശ്രീ.എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പഴയകാല പരിഷത്ത് പ്രവർത്തകർ ആവേശത്തോടെ തങ്ങളുടെ പരിഷത്ത് പ്രവർത്തന ഓർമകൾ പങ്കുവച്ചത് വേറിട്ട അനുഭവമായി. കൂട്ടായ്മയെപ്പറ്റി കേട്ടറിഞ്ഞ് ദൂരെനിന്ന് പോലും മുൻ‌കാലപരിഷത്ത് പ്രവർത്തകർ എത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപുള്ള സഹപ്രവർത്തകരെ വീണ്ടുമൊരിക്കൽ കൂടി കണ്ടപ്പോൾ ചിലർ കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും സന്തോഷം പങ്കിട്ടു.  മറ്റുചിലർക്ക് കണ്ണ് നനഞ്ഞു. ആദ്യയൂണിറ്റ് സംഘടിപ്പിച്ചതിന്റെയും ആദ്യ ശാസ്ത്രക്ലാസിന്റെയും ആദ്യ യുറീക്ക വിതരണം ചെയ്തതിന്റെയുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങൾ കേൾവിക്കാരും ആവേശത്തോടെ ഏറ്റുവാങ്ങി. തങ്ങളുടെ ബാലവേദി കൂട്ടുകാർ ഇപ്പോൾ സംഘടനാ ഭാരവാഹികളാണെന്നറിഞ്ഞപ്പോൾ പണ്ട് പാടുപെട്ടത് വെറുതെയായില്ല എന്ന് ആഹ്ലാദിച്ചു ചിലർ. പഴയ പരിഷത്ത്ഗീതങ്ങൾ ഓർമയിൽ നിന്ന് ചികഞ്ഞെടുത്ത് മറ്റുചിലർ പാടിയപ്പോൾ കൂടെ മൂളാതിരിക്കാൻ സദസ്സിനായില്ല. ഒടുവിൽ രാത്രിയെത്തിയനേരം  “ശാസ്ത്രകാരൻ തൊഴിലാളി, മാനവഗോത്രപ്പടയാളി” എന്ന് കൂട്ടപ്പാട്ടും പാടി പിരിഞ്ഞപ്പോൾ ഈ സായാഹ്നം അവസാനിക്കാതിരുന്നെങ്കിലെന്ന തോന്നലിലായിരുന്നു മിക്കവരും.

2012, ഡിസംബർ 10, തിങ്കളാഴ്‌ച

പരിഷത്ത് ഓച്ചിറ മേഖല കുടുംബസംഗമം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലയിലെ പ്രവർത്തകരുടെ കുടുംബസംഗമം 2012 ഡിസംബർ 25ന് വവ്വാക്കാവ് മാധവനിവാസിൽ വച്ച് നടക്കും. പഴയകാല പരിഷത്ത് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ശ്രീ.സി.കെ.സദാശിവൻ എം.എൽ.എ. കുടുംബസംഗമം ഉത്ഘാടനം ചെയ്യൂം. ഓച്ചിറ മേഖലയിലെ എല്ലാ പരിഷത്ത് കുടുംബാംഗങ്ങളെയും ഈ  കൂട്ടായ്മയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.

കുടിവെള്ള സംരക്ഷണ ജനകീയ കൂട്ടായ്മ


കുലശേഖരപുരം പഞ്ചായത്ത് നടപ്പാക്കുന്ന ജനവിരുദ്ധ ജലവിതരണ പദ്ധതിയായ ജലനിധിക്കെതിരെ വമ്പിച്ച ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഡോ.ഇ.അബ്ദുൽ ഹമീദ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. 

2012, ഡിസംബർ 4, ചൊവ്വാഴ്ച

കുടിവെള്ള സംരക്ഷണ ജനകീയ കൂട്ടായ്മ


കുടിവെള്ള സംരക്ഷണ ജനകീയ കൂട്ടായ്മ
 2012 ഡിസംബർ 8 ശനിയാഴ്ച വൈകിട്ട് 3 മണിക്ക്
അരിമണ്ണൂർ എൻ.എസ്.എസ്. മന്ദിരത്തിൽ (കുഴിവേലിമുക്കിന് സമീപം)
ഉദ്ഘാടനം: ഡോ.ഇ.അബ്ദുൽ ഹമീദ് (സയന്റിസ്റ്റ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് & മാനേജ്മെന്റ്)

കുടിവെള്ള മേഖലയിൽ ലോകബാങ്ക് നടപ്പാക്കുന്ന ജലനിധി പദ്ധതിയിൽ പങ്കാളിയാകാൻ കുലശേഖരപുരം പഞ്ചായത്ത് തീരുമാനിക്കുകയും നമ്മുടെ പഞ്ചായത്തിൽ ദീർഘകാലമായി കുടിവെള്ളവിതരണം കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള വാട്ടർ അതോറിറ്റിയെ ഒഴിവാക്കാനും തീരുമാനിച്ചിരിക്കുകയാണ്. കുടിവെള്ള വിതരണത്തെ സർക്കാർ സഹായ സംവിധാനങ്ങളിൽ നിന്നൊഴിവാക്കി സ്വകാര്യവത്കരിക്കുകയും ശുദ്ധജലം ഒരു വില്പന വസ്തുവാക്കി മാ‍റ്റുകയുമാണ് ലോകബാങ്കിന്റെ ജലനിധിയുടെ ദൌത്യം.
          അച്ചൻ‌കോവിലാറിൽ നിന്നും ശുദ്ധീകരിച്ച ജലം കുലശേഖരപുരം നിവാസികൾക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്ന ക്രമീകരണം വാട്ടർ അതോറിറ്റി നടപ്പിലാക്കി ആവശ്യമായവർക്കെല്ലാം ജലം സബ്സിഡി നിരക്കിലും പൊതുടാപ്പുകൾ വഴിയും നൽകിവരുമ്പോഴാണ് ഇവയാകെ ഇല്ലാതാക്കുന്ന ലോകബാങ്കിന്റെ ജലനിധി പദ്ധതി കുലശേഖരപുരത്തെ ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്.
          ഈ സാഹചര്യത്തിൽ കുടിവെള്ളത്തെ സ്വകാര്യ-കച്ചവടക്കൽകരണ ശക്തികൾക്ക് അടിയറ വെയ്ക്കുന്നതിനെതിരായ ജനകീയ ഐക്യം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2012 ഡിസംബർ എട്ടിന് 3 മണിക്ക് അരിമണ്ണൂർ എൻ.എസ്.എസ്. മന്ദിരത്തിൽ വച്ച് പഞ്ചായത്ത് തല കുടിവെള്ള സംരക്ഷണ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഈ കൂട്ടായ്മയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.